Sunday 15 February 2015

പ്രണയദിനത്തില്‍ ...

വിഷയം പ്രണയമായിരുന്നു ..
വിരഹം അകലെയായിരുന്നു
സമ്മാനപ്പൊതികള്‍ സഞ്ചാരത്തിലും
പനിനീര്‍പൂവുകള്‍ പരിഭവത്തിലുമായിരുന്നു .
അവള്‍ കാത്തു തന്നെയിരുന്നു 
അവനിപ്പോള്‍ അരികിലെത്തും
രാധികേ എന്ന്‍ നീട്ടി വിളിക്കും
വിടര്‍ന്ന കണ്ണുകളാല്‍ കളിപറയും
വൃന്ദാവനത്തില്‍ ഉറവപൊട്ടും !
ശ്ശോ ...! കാലം മാറി പെണ്ണേ
കണ്ണന്‍ തിരക്കിലാണ്
നിനക്ക് വാട്സാപ് ഉണ്ടോ ?
ഇല്ലാ ...
ടെലിഗ്രാമോ ?
മ്മ്ഹം ..
ഫേസ്ബുക്ക്‌ ഐ ഡി കാണുമല്ലോ ?
ഇല്ലാ ..കുറച്ചധികം ഓര്‍മ്മകളുണ്ട് !
ഓര്‍മ്മകള്‍ ? മെമ്മറി കാര്‍ഡിലോ മറ്റോ
സേവ്ഡ് ആണോ ?
...മൌനം .....
രാധികേ ..പ്രാണ ഗോപികേ ..
പ്രേമം അണ്ട്രോയിട് ഫോണ്‍ പോലെയാകുന്നു
പുതിയ മോഡലുകള്‍ വരുമ്പോള്‍
പഴയവ വിസ്മ്രിതിയിലാകുന്നു ..
ശരി ...നീ കാത്തിരിക്കുക ...ശുഭം !!!

2 comments:

  1. ആകാശവലയ്ക്കുള്ളില്‍ പിടയുന്ന പ്രണയത്തിന്
    മുന്നേപ്പോലെ നേരിന്റെ നെറിവോ
    നോവിന്റെ പൊരുളോ അറിയില്ലാന്ന്...
    പക്ഷേ വാക്കുടലില്‍ അതിപ്പോഴും
    പ്രണയമെന്നാവര്‍ത്തിക്കുന്നു.
    മേഘങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുു
    ഞാനതിനെ, ഗോളാന്തരങ്ങള്‍ക്കപ്പുറത്തോ
    ഇപ്പുുറത്തോ എവിടെവെച്ചും തുടരാം
    ഇന്നലത്തെപ്പോലെ, ചിരപരിചിതനായി വീണ്ടും....

    ReplyDelete
    Replies
    1. ചിലപ്പോഴെങ്കിലും ശരിയാണത്... !

      Delete