Thursday 11 December 2014

ഒന്ന്‍ സമാധാനിക്കൂ ..


ഇല്ലില്ല കാലമായില്ലെന്‍റെ ലോകമേ ..
പാട്ട് ഞാന്‍ പാടിത്തുടങ്ങിയില്ല ..
എന്‍റെ വാക്കിന്നു വായ്ക്കരികുത്തുമായി 
കാത്തു നീ
നില്‍ക്കുവാന്‍ കാലമായില്ല ..!!!
താളം പിടിക്കാന്‍ ഒരുങ്ങട്ടെയെന്നിട്ട്
താടനം നീ തുടങ്ങീടു ..
നാവൊന്നു നേരെ നിവര്‍ത്തട്ടെ ഞാനൊന്ന്‍
നാവറുത്തീടാന്‍ ..അടങ്ങ്‌ !!!
ചെവിക്കായം പിടിച്ചിട്ടടഞ്ഞു പൊയ്പോയൊരാ
കാതൊന്നു കുത്തി തുറക്ക് ..
മാറാല പറ്റിപ്പിടിച്ചൊരാക്കണ്ണടക്കാലില്‍
പിടിച്ചേ തുടയ്ക്ക് !
പല്ലിന്‍റെയെണ്ണം തികച്ചുള്ള വായൊന്നു
തെല്ലൊന്നു പൊത്തിപ്പിടിക്ക്
കാളയെങ്ങാണ്ടൊന്നു പെറ്റെന്നു കേക്കുമ്പോ -
ഴോടാതെ കാലൊന്നുറയ്ക്ക് ..
ഞാനൊന്ന് പാടിത്തുടങ്ങട്ടെയെന്നിട്ട്
വാളൊന്നു വീശിത്തകര്‍ക്ക്
കാണാതെ കേള്‍ക്കാതെ കാര്യം ഗ്രഹിക്കാതെ
ചാടിപ്പുറപ്പെട്ടു പോയാല്‍
കൈവിട്ട ബുദ്ധിയേതാനയ്ക്ക് പോലു -
മിന്ന,ന്ന്യായ മായുള്ള സ്വത്ത് ..!!!
...........ആദിബോധം

പരിണാമം

ഈ പൂവ് വിടരുമ്പോള്‍ ..
ആ പൂമ്പാറ്റ
ചിറകു വിടര്‍ത്തുന്നു ..!!!
അവന്‍ പറന്നടുക്കുമ്പോള്‍ ..
അവളൊരു പുതിയ പെണ്ണാകുന്നു ..!!!

കാത്തിരിപ്പ്

ചിലര്‍ ഇങ്ങനെയാണ് ...
ഉറങ്ങുന്ന നേരത്ത് കടന്നു വരും
ഉണര്‍ത്താതെ കിനാവില്‍ വലിഞ്ഞു കയറും
നനഞ്ഞു കുതിര്‍ന്ന മധുരങ്ങള്‍ ചുണ്ടില്‍ പുരട്ടും
സ്വാദറിയും മുന്‍പ് കടന്നു കളയും .
ഞാനോ ..????
അടുത്ത രാത്രിയാകാന്‍
വീണ്ടും കാത്തിരിക്കും..
സ്വപ്നം കാണാന്‍ .. ഒന്നുറങ്ങാന്‍ ..!!!
ആദില കബീര്‍  

പൊഴിഞ്ഞു പൊഴിഞ്ഞ് ...

പ്രകൃതി പ്രണയിക്കുന്നത് പൊഴിഞ്ഞു പൊഴിഞ്ഞാണത്രെ..
മഴ പൊഴിച്ച്.. മഞ്ഞു പൊഴിച്ച് 
നിലാവും നിഴലും പൊഴിച്ച് 
ഇലയും പൂവും പൊഴിച്ച് 
തനുവും തണലും കട്ടെടുത്ത് 
പ്രകൃതി പ്രണയിക്കുന്നത് എന്നെയാണത്രേ ....
ഈ രാത്രി പൊഴിഞ്ഞു വീഴട്ടെ ..
നക്ഷത്രക്കുപ്പികള്‍ ചിതറി വീഴട്ടെ
.. എന്നെ മഞ്ഞ് പൊഴിഞ്ഞു പുണരട്ടെ ...!!!!!
...................................ആദിവര്‍ണങ്ങള്‍